Health
കൂടുതൽ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായിക്കും. മദ്യം കഴിക്കാതിരിക്കുന്നതും പുകയില പോലുള്ള ലഹരി വസ്തുക്കൾ ഉപയോഗിക്കാതിരിക്കുന്നതും പ്രധാനപ്പെട്ടതാണ്.
കരളിന്റെ ആരോഗ്യം തകരുന്നത്...
ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി വൈറസുകൾ, മദ്യപാനം, മറ്റുള്ള ലഹരി പദാർഥങ്ങളുടെ ഉപയോഗം എന്നിവയിലൂടെയാണ് കൂടുതൽ പേരിലും കരളിന്റെ ആരോഗ്യം തകരുന്നതും രോഗങ്ങൾ ബാധിക്കുന്നതും.
ജനിതക രോഗങ്ങളുടെ തുടർച്ചയായും ചിലർ ചിലപ്പോൾ കരൾ രോഗികൾ ആകാറുണ്ട്.
കരൾവീക്കം അഥവാ സിറോസിസ്
കരളിലുണ്ടാകുന്ന രോഗങ്ങൾ മുന്നോട്ട് പോയി സങ്കീർണതകൾ നിറഞ്ഞ അവസ്ഥയാണ് കരൾവീക്കം അഥവാ സിറോസിസ്. ഈ ഘട്ടത്തിൽ എത്തുന്നവരിലാണ് ഇപ്പോൾ കരൾ മാറ്റ ശസ്ത്രക്രിയകളെ കുറിച്ച് സംസാരിക്കുന്നത്.
കരളിലെ കോശങ്ങൾക്ക് സാരമായി നാശം സംഭവിക്കുകയും അതിന്റെ തുടർച്ചയായി കരളിന് വീക്കവും ചിലപ്പോൾ പഴുപ്പും ഉണ്ടാകുന്ന അവസ്ഥയാണ് സിറോസിസ്.
വിഷാംശം പുറത്തു കളയാനാകാതെ...
കരളിന് ശരിയായ രീതിയിൽ പ്രവർത്തനം നടത്താൻ കഴിയാതെ വരുമ്പോൾ ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയാൻ കഴിയാതാവും. ഇതിന്റെ ഭാഗമായി ശരീരത്തിലെ ജൈവ രാസ പ്രക്രിയകൾ താളം തെറ്റാനിടയാകുന്നു.
അതിന്റെ ഫലമായി സംഭവിക്കുന്ന സങ്കീർണതകൾ മുന്നോട്ടു പോകുകയാണ് എങ്കിൽ രോഗിയുടെ ബോധം ക്രമേണ ഇല്ലാതാകുകയും മരണം വരെ സംഭവിക്കുകയും ചെയ്യും.
രോഗനിർണയ പരിശോധനകൾ
വൈദ്യപരിശോധനയിൽ വയറിനു മുകളിൽ വലതു വശത്ത് കൈപ്പത്തി കൊണ്ട് അമർത്തി നോക്കിയാൽ കരളിൽ വീക്കം ഉണ്ടായിട്ടുണ്ടോ എന്ന് മനസിലാക്കാൻ കഴിയും. മുൻകാലങ്ങളിൽ അത് പരിശോധനയുടെ ഒരു പ്രധാന ഭാഗം ആയിരുന്നു.
ഇപ്പോൾ അൾട്രാസൗണ്ട് സ്കാനിംഗ്, ലിവർ ഫംഗ്ഷൻ പരിശോധന എന്നിവയിലൂടെ രോഗനിർണയം വളരെ വ്യക്തതയോടെയും വേഗത്തിലും സാധിക്കുന്നുണ്ട്.
അൾട്രാസൗണ്ട്
കരളിന് രോഗമുണ്ടോ എന്നു സംശയം തോന്നിയാൽ ആദ്യമേ തന്നെ രോഗിയുടെ രക്തം, മൂത്രം എന്നിവ പരിശോധന നടത്തണം. അതോടൊപ്പം അൾട്രാസൗണ്ട് പരിശോധനയും ആകാവുന്നതാണ്.
മദ്യപാനം ഉപേക്ഷിക്കാം
ചികിത്സയുടെ ആദ്യ ഭാഗമായി, മദ്യം കുടിക്കുന്നവർ ആ ശീലം ഉപേക്ഷിക്കാൻ തയാറാകണം. ആഹാരം, ശരിയായ രീതിയിൽ... ഡോക്ടർ പറയുന്നത് അനുസരിച്ച് ക്രമീകരിക്കുകയും വേണം.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393.
Health
മൂക്കിലെ ചൊറിച്ചിൽ
മൂക്കിലെ ചൊറിച്ചില്‍ കാരണം കുട്ടികള്‍ സാധാരണയായി മൂക്ക് മുകളിലേക്ക് തിരുമ്മുന്നു. ഇതിനെ “അലര്‍ജി സല്യൂട്ട്" എന്ന് വിളിക്കുന്നു. ഇത് മൂക്കിന് കുറുകെ തിരശ്ചീനമായ ചുളിവ് ഉണ്ടാക്കുന്നു.
ഭക്ഷ്യവസ്തുക്കളും അലർജിയും തമ്മിൽ
ചില ഭക്ഷണ വസ്തുക്കള്‍, അലര്‍ജിക്ക് കാരണമാകുന്നു. ഭക്ഷണം കഴിച്ചതിനു ശേഷം ദേഹത്തുള്ള ചൊറിച്ചില്‍, നാവ് വീര്‍ത്തു വരിക, തുമ്മല്‍, ശ്വാസ തടസ്സം, വയറുവേദന, ഛര്‍ദി, വയറിളക്കം, രക്തസമ്മര്‍ദം കുറഞ്ഞു പോവുക എന്നിവയായി പ്രത്യക്ഷപ്പെടാം.
ചില അവസരങ്ങളില്‍ ഇവ ജീവനു ഭീഷണി ആവുന്ന നിലയിലേക്കും എത്തിയേക്കാം.
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി
ത്വക്കില്‍ ഉണ്ടാകുന്ന അലര്‍ജി നീര്, ചുവപ്പ്, നിറവ്യത്യാസം, ചൊറിച്ചില്‍ എന്നിവയായി പ്രത്യക്ഷപ്പെടാം. മറ്റൊരു തരത്തിലുള്ള ഗുരുതരമായ അലര്‍ജി പ്രതികരണമാണ് അനാഫൈലക്സിസ്.
അത് വേഗത്തില്‍ ആരംഭിക്കുകയും മരണത്തിനു വരെ കാരണമാവുകയും ചെയ്യാം.
രോഗനിർണയം
രോഗിയുമായി സംസാരിക്കുന്നതിലൂടെയും ശാരീരിക പരിശോധന നടത്തുന്നതിലൂടെയുമാണ് അലർജി നിര്‍ണയിക്കപ്പെടുന്നത്.
നിര്‍ദ്ദിഷ്ട രോഗകാരികളെ തിരിച്ചറിയുന്ന പരിശോധനകളിലൂടെ നേരത്തെ നടത്തിയ കണ്ടെത്തലുകള്‍ ഉറപ്പിക്കാനും രോഗനിര്‍ണയം ഉറപ്പിക്കാനും ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും.
രക്തപരിശോധന
അലര്‍ജിക്ക് കാരണക്കാരായവയെ കണ്ടെത്താന്‍ പലതരത്തിലുള്ള രക്തപരിശോധനകളും ത്വക്കിന് മുകളില്‍ ചെയ്യുന്ന പലതരത്തിലുള്ള പരിശോധനകളും (Skin prick tests, Scratch tests) അലര്‍ജി ചികിത്സയിൽ പ്രാവീണ്യമുള്ള ഡോക്ടര്‍ പറഞ്ഞുതരുന്നതാണ്.
അലര്‍ജിയെപ്പറ്റി സംസാരിക്കുമ്പോൾ
രോഗികള്‍ പുതിയ വീട്ടിലേക്കോ അപ്പാര്‍ട്ട്മെന്റിലേക്കോ മാറുക, തൊഴില്‍ സ്ഥലങ്ങള്‍ മാറ്റുക,വളര്‍ത്തുമൃഗങ്ങള്‍ സ്വന്തമാക്കുക (അല്ലെങ്കില്‍ നഷ്ടപ്പെടുക), അവര്‍ കഴിക്കുന്ന മരുന്നുകള്‍ മാറ്റുക, പുകവലി ഉപേക്ഷിക്കുകയോ ആരംഭിക്കുകയോ ചെയ്യുക (അല്ലെങ്കില്‍ പുകവലിയോടുള്ള അവരുടെ എക്സ്പോഷര്‍ മറ്റേതെങ്കിലും ഘടകങ്ങളാല്‍ മാറ്റപ്പെടുക), അവരുടെ ജീവിതത്തിലെ മാറ്റങ്ങള്‍ എന്നിവയെല്ലാം അലര്‍ജിയെ പറ്റി സംസാരിക്കുമ്പോള്‍ മനസില്‍ വയ്ക്കേണ്ടവയാണ്.
അലര്‍ജി പരിചരണം
അലര്‍ജി പരിചരണത്തിന് അടിസ്ഥാനപരവും അംഗീകരിക്കപ്പെട്ടതുമായ മൂന്ന് സമീപനങ്ങള്‍:
1. അലര്‍ജിക്ക് കാരണമായവയെ ഒഴിവാക്കല്‍
2. മരുന്നുകള്‍ കൊണ്ടുള്ള ചികിത്സ
3. രോഗപ്രതിരോധവ്യവസ്ഥയുടെ പരിവര്‍ത്തനം.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.
Health
പൊതുവേ, സ്ഥിരമായ (Fixed) അലര്‍ജിയില്‍ എല്ലാത്തരം ശ്വസന അലര്‍ജികളും ഉള്‍പ്പെടുന്നു, അറിയപ്പെടുന്നിടത്തോളം, പ്രാണികളുടെ കുത്ത്, ചില മരുന്നുകളോടുള്ള അലര്‍ജി എന്നിവയും ഉള്‍പ്പെടുന്നു.
ചില തരത്തിലുള്ള ഭക്ഷണ അലര്‍ജികളും ഈ വിഭാഗത്തില്‍ പെടുന്നു. ഇത്തരത്തിലുള്ള അലര്‍ജി പദാര്‍ഥവുമായി സമ്പര്‍ക്കം കഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ പെട്ടെന്നുള്ള ഒരു പ്രതികരണമായി പ്രത്യക്ഷപ്പെടുന്നു.
രോഗി അലര്‍ജി ഉള്ള പദാര്‍ഥവുമായി ഓരോ പ്രാവശ്യവും സമ്പര്‍ക്കത്തില്‍ വരുമ്പോഴെല്ലാം ഇത് സാധാരണയായി സംഭവിക്കുന്നു. ഇത്തരത്തിലുള്ള അലര്‍ജി ജീവനു ഭീഷണിയാകാം, അതുകൊണ്ട് ഏറ്റവും സൂക്ഷ്മമായ നിയന്ത്രണം ആവശ്യമാണ്.
സൈക്ലിക് അഥവാ ചാക്രിക അലര്‍ജി
ഫിക്സ്ഡ് അഥവാ സ്ഥിരമായ അലര്‍ജി അല്ലാത്ത എല്ലാ തരം അലര്‍ജികളെയും സൈക്ലിക് അഥവാ ചാക്രിക അലര്‍ജി എന്നു പറയാം. ഇവയിലും ഭക്ഷണം, ശ്വസന അലര്‍ജി എന്നിവ ഉൾപ്പെടാം. ഇത്തരത്തിലുള്ള അലര്‍ജി വസ്തുവിന്റെ അളവിനെയും എത്ര ആവൃത്തി ഇതുമായി സമ്പര്‍ക്കത്തില്‍ വരുന്നു എന്നതിനെയും ആശ്രയിച്ചിരിക്കുന്നു. പദാര്‍ഥവുമായുള്ള സമ്പര്‍ക്കം ആവര്ത്തിച്ചുണ്ടായില്ലെങ്കില് ചെറിയ അളവിലുള്ള സമ്പര്‍ക്കം അലര്‍ജി ഉണ്ടാക്കാതെ കടന്നു പോയേക്കാം.
കാരണവും ഫലവും തമ്മിലുള്ള വ്യക്തമായ ബന്ധം ഉണ്ടാകാത്തതിനാല്‍ ചാക്രിക അലര്‍ജി നിശബ്ദവും തിരിച്ചറിയാന്‍ പ്രയാസവുമാണ്. പദാര്‍ഥവുമായി സമ്പര്‍ക്കത്തില്‍ വന്നതിനു ശേഷവും രോഗിക്ക് താല്‍ക്കാലികമായി ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മൊത്തത്തിലുള്ള പ്രഭാവം ദോഷകരമായേക്കാം.
ഏത് അവയവത്തെയും ബാധിക്കുമോ?
അലര്‍ജി ശരീരത്തിന്റെ ഏത് ഭാഗത്തെയും ബാധിക്കാം. ചെവി, മൂക്ക്, തൊണ്ട എന്നിവ അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കള്‍ക്ക് പ്രവേശിക്കാനുള്ള വഴികളാണ്. കൂടാതെ അഞ്ച് ഇന്ദ്രിയങ്ങളില്‍ നാലെണ്ണം പ്രധാനമായും ചെവി, മൂക്ക്, തൊണ്ട ഭാഗങ്ങളില്‍ അധിഷ്ഠിതമായതിനാല്‍, ഒരു പ്രധാന ബന്ധം പ്രതീക്ഷിക്കാം. അത് വാസ്തവത്തില്‍ നിലനില്ക്കുകയും ചെയ്യുന്നു.
ഇന്ദ്രിയങ്ങളെ ബാധിക്കുന്ന ബുദ്ധിമുട്ടുകൾക്ക് രോഗികള്‍ പെട്ടെന്നു തന്നെ ഡോക്ടറുമായി ബന്ധപ്പെടുന്നതാണ്. അലര്‍ജിയുടെ ലക്ഷണങ്ങള്‍ വളരെ വിശാലമാണ്. ഇത് ശരീരത്തിന്റെ ഏതു ഭാഗത്തെ ബാധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഉണങ്ങിയ ചുമയും അലർജിയും തമ്മിൽ
കുട്ടികളില്‍ ജലദോഷത്തിനു പല കാരണങ്ങളുണ്ട്. ഈ ജലദോഷങ്ങളില്‍ 50%വും അലര്‍ജി മൂലമാണ് ഉണ്ടാകുന്നത്. മൂക്ക്, ചെവി, അണ്ണാക്ക് അല്ലെങ്കില്‍ തൊണ്ടയിലെ ചൊറിച്ചില്‍, തുമ്മല്‍, മൂക്കൊലിപ്പ്, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്നുള്ള ശ്വസനം, സൈനസ് മൂലമുള്ള തലവേദന, ചെവി അടപ്പ്, ചെവി വേദന, ചുമ, ഇടയ്ക്കിടയ്ക്കുള്ള തൊണ്ട കാറല്‍, ഉണങ്ങിയ ചുമ, ഉറക്കാകുറവ്, അതുമൂലം പകല്‍ സമയത്തുള്ള ക്ഷീണം എന്നിവ അലർജിക് റിനൈറ്റിസിന്റെ ( Rhinitis) ചില ലക്ഷണങ്ങളാണ്. ആസ്തമ, ശ്വാസംമുട്ടൽ എന്നിവയ്ക്കും മൂലകാരണം അലര്‍ജി തന്നെയാണ്.
വിവരങ്ങൾ: ഡോ. ടിനു ആൽബി
കൺസൾട്ടന്റ് ഇഎൻടി സർജൻ, ലൂർദ് ആശുപത്രി എറണാകുളം.